NEWS
നൈറ്റ് ഡ്യൂട്ടിക്കിടെ കൂർക്കംവലിച്ചുറങ്ങിയ പൊലീസുകാർക്ക് സ്ഥലംമാറ്റം
28/08/2025 10:17 AM IST
nila

പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിക്കിടെ ഉറങ്ങിയ പൊലീസുകാർക്ക് സ്ഥലംമാറ്റം. കണ്ണൂർ പയ്യന്നൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ കെ പ്രശാന്ത്, വി.സി മുസമ്മിൽ, വി. നിതിൻ എന്നിവരെയാണ് സ്ഥലംമാറ്റിയത്. ലോക്കപ്പിൽ പ്രതികളുള്ളപ്പോഴാണ് നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒമാർ ഉറങ്ങിയത്. തളിപ്പറമ്പ് ഡിവൈഎസ്പിയുടെ റിപ്പോർട്ടിനെ തുടർന്നാണ് ഇവരെ മൂന്ന് സ്റ്റേഷനുകളിലേക്ക് സ്ഥലംമാറ്റിയത്.
ഡിവൈഎസ്പി തന്നെയാണ് ഉദ്യോഗസ്ഥരുടെ ഉറക്കം കൈയ്യോടെ പിടിച്ചത്. റൂറൽ എസ്പിയുടെ നിർദേശപ്രകാരം കഴിഞ്ഞ 17ന് രാത്രി രണ്ടു മണിക്ക് മിന്നൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഡിവൈഎസ്പി മൂന്നുപേരെയും പിടിച്ചത്. ആലക്കോട്, തളിപ്പറമ്പ്, കുടിയാന്മല സ്റ്റേഷനുകളിലേക്കാണ് മൂവരെയും പിന്നീട് സ്ഥലംമാറ്റിയത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











